കാലാകാലങ്ങളായി ടി.സി.സി.അതിന്റെ സാങ്കേതികവിദ്യ തുടര്‍ച്ചയായി മെച്ചപ്പെടുത്തുവാന്‍ ശ്രദ്ധചെലുത്തുകയും തന്മൂലം മത്സരാധിഷ്ഠിത ക്ലോര്‍ ആല്‍ക്കലി വ്യവസായമേഖലയില്‍ കരുത്തു തെളിയിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാന്റ് വിപുലീകരണവും ഉല്പാദനശേഷി കൂട്ടുകയും ചെയ്യുകവഴി ടി.സി.സി.ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാകുവാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായുളള സ്തുത്യര്‍ഹമായ പ്രകടനങ്ങള്‍ മൂലം കമ്പനിക്ക് ഉല്പാദനം ഉല്പാദനക്ഷമത, ഊര്‍ജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും നേടുവാനായിട്ടു കഴിഞ്ഞിട്ടുണ്ട്.
താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.