• തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അപകടരഹിതവും ആരോഗ്യപരവുമായ ഒരു പരിസ്ഥിതി ഉണ്ടാക്കുവാനും ഗുണമേന്മയേറിയ ഉല്പന്നം മത്സരാധിഷ്ഠിത വിലക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഇതു നടപ്പിലാക്കുന്നതിനുവേണ്ടി നിയമപരമായി അനുവര്‍ത്തിക്കുന്ന എല്ലാകാര്യങ്ങളും കമ്പനി നടപ്പിലാക്കുന്നതാണ്.
  • അപകട സാധ്യതയുളള ജോലിയിടങ്ങളിലെല്ലാം തന്നെ അതു നിയന്ത്രിക്കുന്നതിനുളള മുന്‍കരുതലുകളെടുത്തിട്ടുണ്ട്. നിയന്ത്രണം സാധ്യമല്ലാത്തയിടങ്ങളില്‍ ആവശ്യാനുസരണം ജീവനക്കാര്‍ക്ക് വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ (PPE) നല്‍കുകയും അവ
  • ധരിക്കുന്നത് കര്‍ശനമാക്കിയിട്ടുമുണ്ട്,
  • അപകടം തടയുകയെന്നുളളത് ലൈന്‍ മാനേജ്‌മെന്റിന്റെ നേരിട്ടുളള ചുമതലയില്‍ പെടുന്നതും അവരുടെ പ്രകടന മൂല്യനിര്‍ണ്ണയത്തില്‍ ആയത് പ്രധാനമാനദണ്ഡമായി എടുക്കുന്നതുമാണ്. ഓപ്പറേഷന്‍, മെയിന്റനന്‍സ് മേഖലകളിലും പ്ലാന്റിന്റെ സാങ്കേതിക വിദ്യയിലോ കെട്ടിടങ്ങള്‍ക്കോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമ്പോഴും സുരക്ഷ ഉറപ്പു വരുത്തുകയെന്നത് ലൈന്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തത്വമാണ്.
  • കമ്പനിയില്‍ ഉപകരണങ്ങള്‍, യന്ത്രസാമഗ്രികള്‍ മറ്റുവസ്തുക്കള്‍ എന്നിവ വാങ്ങുമ്പോള്‍ ആരോഗ്യസുരക്ഷ കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാറുണ്ട്.
  • എല്ലാ തൊഴിലാളികളും അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വ്യക്തി സംരക്ഷണ ഉപകരണങ്ങള്‍ (PPE) ഉപയോഗിക്കുകയും ചെയ്തുകൊണ്ടും അവരുടെ ജീവിതചര്യയില്‍ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടും മുന്നേറുന്നു.
  • കമ്പനിക്കകത്തു കയറുന്ന സന്ദര്‍ശകര്‍, കരാറുകാര്‍, ഉപകരാറുകാര്‍, കരാറുതൊഴിലാളികള്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്നിവര്‍ അവരുടെ എല്ലാ സേവനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
  • എല്ലാ കരാര്‍ ജോലികളും ലിഖിതമായ സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസൃതമായും ബന്ധപ്പെട്ടവരുടെ മേല്‍നോട്ടത്തിലും പരിശോധനയിലുമാണ് നടത്തുന്നത്.
  • കമ്പനി ഇതിനായി സുരക്ഷാ ഓഡിറ്റ് അപകടസാധ്യതാ പഠനങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ചുളള അനുകരണ പരിശീലനങ്ങള്‍ തൊഴിലാളികളുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചറിയുന്നതിന് ആനുകാലിക മെഡിക്കല്‍ പരിശോധന കൂടാതെ പരിസര സ്ഥിതിയെക്കുറിച്ച് വിലയിരുത്തല്‍ എന്നിവ നടത്തുകയും വേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.
  • തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും, ബോധവല്‍ക്കരണം ആവശ്യമെങ്കില്‍ അതിനായി കമ്പനിയുടെ ഉല്‍പ്പന്നത്തെക്കുറിച്ചും പ്രക്രിയയെ കുറിച്ചും പാലിക്കപ്പെടേണ്ടുന്ന സുരക്ഷാ ആരോഗ്യമാര്‍ഗ്ഗങ്ങളെക്കുറിച്ചും ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കുന്നു.
  • കമ്പനി അതിന്റെ വാർഷിക റിപ്പോർട്ടുകളിൽ ആരോഗ്യ-സുരക്ഷാ പ്രകടനത്തിന്റെ ഒരു ബയോഡാറ്റ ഉൾപ്പെടുത്തും.
     

 

കമ്പനി അതിന്റെ ആരോഗ്യസുരക്ഷാ നിര്‍വ്വഹണങ്ങളെക്കുറിച്ചുളള സംഗ്രഹം കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഒരു കമ്പനിയുടെ വിജയം അതിലെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് അടിയന്തരമായി ചെയ്യേണ്ടത് തൊഴില്‍ സ്ഥലങ്ങളിലെ അപകടങ്ങളെ തിരിച്ചറിയുകയും, വേണ്ടവിധം വിലയിരുത്തുകയും ഫലപ്രദമായി രീതിയില്‍ നിയന്ത്രിക്കുകയും ചെയ്യുക എന്നുളളതാണ്. അതിനുവേണ്ടി എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

 

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.